ഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമാനമായൊരു നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇത്തവണ 2000 രൂപ നോട്ടിനെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നുവെന്നാണ് പ്രചാരണം.
ഇത് സംബന്ധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറായിരുന്നില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകളില്‍ നിന്നും 2000 രൂപാ നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടുവെന്നും ശ്രദ്ധേയമാണ്.
അതേസമയം പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൂല്യം കൂടിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ എളുപ്പമായതിനാല്‍ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ 2000 പോലുള്ള മൂല്യമേറിയ നോട്ടുകള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്.
2016 നവംബര്‍ 8 നാണ് രാജ്യത്ത് നിന്ന് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പകരം പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുകയായിരുന്നു.
Discussion about this post