ഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഇതാ പാക്കിസ്ഥാനില്‍ നിന്നും ഒരു ആരാധിക. സുഷമാ സ്വരാജ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പാക്ക് യുവതിയായ ഹിജാബ് ആസിഫ് പറയുന്നത്.
ഹിജാബ് ആസിഫ് ട്വിറ്റ് ചെയ്തത് ഇങ്ങനെ, ‘ ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം ഒരുപാട് മാറേണ്ടതുണ്ട്’.
പാക്ക് പൗരനായ ഒരാള്‍ക്ക് ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്ന് സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപെട്ടു. ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വിറ്റ് ചെയ്യുകയും ചെയ്തു. ഇതിന് നന്ദി കുറിച്ചാണ് യുവതി ട്വിറ്റ് ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ 500-ല്‍ അധികം രോഗികള്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെ സ്വദേശികളും വിദേശികളുമായ നിരവധിയാളുകള്‍ക്കാണ് സുഷമ സഹായം ചെയ്തു കൊടുത്തിരിക്കുന്നത്.
Discussion about this post