ചെന്നൈ: വിശ്വാസങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത ഒന്നാന്തരം നിരീശരവാദി എന്നാണ് കമലഹാസനെ കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഇളയമകള്‍ അക്ഷര വ്യത്യസ്തയാണ്. പിതാവിനെക്കാള്‍ ഒരു പടി കൂടി കടക്കുകയാണെന്ന് വേണം കരുതാന്‍. ബുദ്ധമതം സ്വീകരിക്കാനൊരുങ്ങുകയാണ് അക്ഷര. പുതിയ സിനിമ വിവേഗത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ക്കായി ചെന്നൈയില്‍ എത്തിയ നടി ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് മകള്‍ക്ക് പിന്തുണയും ആശംസയുമായി രംഗത്തെത്തിയ കമല്‍ മകളോട് മതം മാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇഷ്ടമാണെങ്കില്‍ ചെയ്തോളുക. നിബന്ധനകള്‍ ഇല്ലാത്ത അസാധാരണ മതമായിരിക്കണം എന്ന് മാത്രം. കമല്‍ കുറിച്ചു.
ഇതിന് മകള്‍ മറുപടി കുറിച്ചത്. ബുദ്ധിസം ജീവിതത്തിലേക്കുള്ള വഴിയാണെന്നാണ്. മതം മാറുന്നില്ലെന്നും നിരീശ്വരവാദിയായി തുടരുമെന്നും പറയുന്ന അക്ഷര ഓരോ വ്യക്തികള്‍ക്കും ജീവിതത്തിലേക്കുള്ള വഴിയാണെന്നുമാണ്.
Discussion about this post