എക്കാലത്തെയും ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് വന്നാൽ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ, മലയാളത്തില്‍ മാത്രമല്ല, തമിഴിലും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവാണ് പുറത്ത് വന്നിരിക്കുന്നത്.
ഒരൻപത് തവണയെങ്കിലും താന്‍ മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നുമുള്ള തമിഴ് സംവിധായകന്‍ സെൽവരാഘവന്റെ പോസ്റ്റ് ആണ് ഇപ്പോൾ വൈറല്‍ ആയിരിക്കുന്നത്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
‘മണിച്ചിത്രത്താഴ്, ഞാൻ ഒരു അൻപത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു ക്ലാസിക് സിനിമയാണത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് മോഹൻലാൽ സർ’- സെൽവരാഘവൻ കുറിച്ചു.
Discussion about this post