ചെന്നെ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബയോപിക് ഒരുങ്ങുന്നു. ശിവാജി റാവു ഗെയ്ക്വാത് എന്ന സാധാരണ ബസ് കണ്ടക്ടറിൽ നിന്നും സിനിമാ ലോകത്തിന്റെ തലൈവയിലേക്കുള്ള താരരാജാവിന്റെ യാത്ര കാണാൻ രജനി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് സാജിത് നഡ്വാലയാണ് രജനീ കാന്തിന്റെ ബയോപിക്കിനുള്ള അവകാശം കരസ്ഥമാക്കിയതെന്നാണ് റിപ്പോർട്ട്. സൽമാൻ ഖാൻ നായകനാകുന്ന സിക്കന്തറിന്റെ നിർമ്മാണത്തിലാണ് ഇപ്പോൾ സാജിത്. ഇത് കഴിഞ്ഞാൽ രജനി ചിത്രത്തിലേക്ക് കടക്കുമെന്നാണ് വിവരം.
ഇന്ത്യൻ സിനിമയിൽ ഇതുവരെ ബയോപികിന്റെ അവകാശം വാങ്ങാൻ ചിലവാക്കിയതിൽ വച്ച് ഏറ്റവും കൂടുതൽ തുകയാണ് സാജിത് രജനിക്ക് വാഗ്ദാനം ചെയ്‌തേക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ 2025 ഓടെ ആരംഭിക്കുമെന്നാണ് സൂചന.
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതകഥയാണ് അടുത്തിടെ ഇറങ്ങാൻ ഇരിക്കുന്ന ബയോപിക്ക്. ധനുഷാണ് ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത്. അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. ശ്രീരാം ഭക്തിസാരൻ, സികെ പദ്മകുമാർ, വരുൺ മാതൂർ, ഇളംപരിതി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവർ ചേറന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post