2022ൽ പാൻ ഇന്ത്യൻ തലത്തിൽ ചരിത്ര വിജയം കൊയ്ത ‘കാന്താര: എ ലെജൻഡ്’ എന്ന ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം ‘കാന്താര: ചാപ്റ്റർ1’ൽ മലയാളത്തിന്റെ പ്രിയ നടൻ ജയറാമും ഉണ്ടെന്ന് റിപ്പോർട്ട്. സംവിധാകനും നായകനും ഋഷഭ് ഷെട്ടിയായിരുന്നു. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി ചിത്രമൊരുക്കുന്നത്.
കന്താരയുടെ പുതിയ ഭാഗത്തിനായി പടുകൂറ്റൻ സെറ്റാണ് ഒരുങ്ങുന്നതെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പടുകൂറ്റൻ സെറ്റാണ് ഇതിനായി ഒരുങ്ങുന്നത്. 200×200 അടി വിസ്തീർണമായിരിക്കും സെറ്റിനെന്നാണ് റിപ്പോർട്ട്. മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങിൽ നിന്നായുള്ള 600 ഓളം തൊഴിലാളികളാണ് സെറ്റ് ഒരുക്കുന്നത്.
2022ലായിരുന്നു കാന്താരയുടെ ആദ്യ ഭാഗം തീയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന ചിത്രം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് വളർന്നത് വളരെ പെട്ടെന്നായിരുന്നു.
കെജിഎഫിന്റെ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താര നിർമ്മിച്ചത്. അരവിന്ദ് കശ്യപായിരുന്നു ഛായാഗ്രഹണം. സംഗീതം നിർവഹിച്ചത് ബി അജനീഷ് ലോകനാഥനായിരുന്നു.
Discussion about this post