പണ്ട് പഠിച്ച സ്കൂൾ എന്നത് പലർക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓർമ്മ ആയിരിക്കും. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് വർഷങ്ങളായി പഴയ സ്കൂളിനോട് കൊണ്ടുനടന്ന പ്രതികാരം സഫലമാക്കിയ ഒരു നടന്റെ പ്രവൃത്തിയാണ്. പണ്ട് പഠിച്ച പ്രൈമറി സ്കൂൾ വിലയ്ക്ക് വാങ്ങി പൊളിച്ചു കളഞ്ഞാണ് ഈ നടൻ തന്റെ പ്രതികാരം പൂർത്തിയാക്കിയിരിക്കുന്നത്.
ടർക്കിഷ് നടനായ കാഗ്ലർ എർതുഗ്രൽ ആണ് തന്റെ പഴയ പ്രൈമറി സ്കൂൾ വിലയ്ക്ക് വാങ്ങിയശേഷം പൊളിച്ചു കളഞ്ഞത്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകർ തന്നെ സ്ഥിരമായി തല്ലുമായിരുന്നു എന്നും അതിനുള്ള പ്രതികാരമായാണ് ഇങ്ങനെ ചെയ്തത് എന്നും ആണ് കാഗ്ലർ എർതുഗ്രൽ തന്റെ സമൂഹമാദ്ധ്യമ പോസ്റ്റിൽ പങ്കുവെച്ചത്. താരത്തിന്റെ ഈ പ്രവൃത്തിക്ക് ആരാധകരിൽ നിന്നും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇനി താൻ മറ്റു കെട്ടിടങ്ങൾ ഒന്നും തന്നെ നിർമ്മിക്കില്ല എന്നും ഈ സ്ഥലം ഇതുപോലെ തന്നെ തുടരും എന്നും കാഗ്ലർ അറിയിച്ചു. അവശിഷ്ടങ്ങളായി മാറിയ എന്റെ ആഘാതങ്ങൾ അതുപോലെതന്നെ നിലനിൽക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കാഗ്ലറിന്റെ ഈ പ്രവൃത്തിക്ക് പൊതുസമൂഹത്തിൽ നിന്നും നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. വിദ്യാഭ്യാസത്തോടുള്ള അനാദരവാണ് നടൻ കാണിച്ചത് എന്നാണ് പലരും വിമർശിക്കുന്നത്.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/05/psx_20240501_190633-750x422.jpg)









Discussion about this post