ചെന്നൈ: ഇന്ത്യയുടെ ആദ്യ ആളില്ലാ ടാങ്കര്‍ ‘മുന്ദ്ര’യുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചെന്നൈയിലെ അവാഡിയിലുള്ള ലാബിലാണ് മുന്ദ്രയുടെ നിര്‍മ്മാണ ജോലികള്‍ നടന്നത്. റിമോട്ട് സംവിധാനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുന്ദ്ര രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് മുതല്‍ക്കൂട്ടാകും എന്നാണ് കരുതപ്പെടുന്നത്. ന്യൂക്ലിയര്‍,ബയോ ഭീഷണികളെ തിരിച്ചറിയാന്‍ ശേഷിയുള്ള ടാങ്കറാണ് മുന്ദ്ര.
മുന്ദ്ര എന്‍, മുന്ദ്ര എം എന്നിങ്ങനെ രണ്ട് ആളില്ലാ ടാങ്കറുകളാണ് വികസിപ്പിച്ചിരിക്കുന്നത്. മുന്ദ്ര എം കുഴിബോംബുകളെ കണ്ടെത്താന്‍ സഹായിക്കുമ്പോള്‍ മുന്ദ്ര എന്‍ ന്യൂക്ലിയര്‍ റേഡിയേനുകളും രാസായുധങ്ങളും കണ്ടെത്താന്‍ സഹായിക്കും. രാജസ്ഥാനിലെ മഹാജന്‍ ഗ്രൗണ്ടിലാണ് മുന്ദ്ര ആദ്യമായി പരീക്ഷിച്ചത്.
ചെന്നൈയിലെ കോംബാറ്റ് വെഹിക്കിള്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(സിവിആര്‍ഡിഎഫ്) ലാബിലാണ് മുന്ദ്ര നിര്‍മ്മിച്ചത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമിനാണ് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മുന്ദ്ര സമര്‍പ്പിച്ചിരിക്കുന്നത്. സൈനികര്‍ക്കായി ഡിആര്‍ഡിഒ നടത്തിയ എക്‌സിബിഷനില്‍ രണ്ട് മുന്ദ്ര ടാങ്കറുകള്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നു.
നക്‌സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ മുദ്രയെ കൂടുതലായും ഉപയോഗപ്പെടുത്താനുള്ള താത്പര്യം കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മുന്ദ്രയെ ഉപയോഗപ്പെടുത്തണമെങ്കില്‍ ടാങ്കറില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
Discussion about this post