തിരുവനന്തപുരം : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു പോലീസ് മുന്നറിയിപ്പു നല്കി. സമൂഹമാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണ്.
രാജേഷിന്റെ കൊലപാതക ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയും സന്ദേശങ്ങളും വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. അതേസമയം, സംഘര്‍ഷാവസ്ഥ തുടരുന്ന തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്കുകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പൊലീസ് ആക്ട് പ്രകാരമാണു നടപടി. തലസ്ഥാനത്തു പോലീസ് കനത്ത ജാഗ്രത തുടരുകയാണ്. നഗരത്തില്‍ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ തുടരും. രാത്രികാല പട്രോളിങ്ങും ശക്തമാക്കി.
Discussion about this post