ഡല്‍ഹി: കേരളത്തില്‍ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മോഹന്‍ ഭാഗവത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ ആക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഏത് നേതാക്കളുമായും ചര്‍ച്ചയ്ക്ക് താന്‍ ഒരുക്കമാണെന്ന് യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യാപകമായി ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാവുകയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സിപിഎം-ബിജെപി നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തുകയും ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ദേശിയ തലത്തില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post