തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നവരാണെന്നും അത് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അരുൺ ജയ്‌റ്റ്‌ലി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ അക്രമങ്ങൾ കൂടുകയാണ്. തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സി.പി.എമ്മിന്റെ രീതി തീവ്രവാദികളെ പോലും നാണിപ്പിക്കുന്നതാണ്. അക്രമങ്ങൾ ഉണ്ടായിട്ടും പൊലീസ് കൈയും കെട്ടി നോക്കിനിൽക്കുകയാണ്. അക്രമങ്ങളോട് ഒരു തരത്തിലുള്ള മൃദുസമീപനവും പാടില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. കേരളത്തിലെ ബി.ജെ.പി ഘടകത്തോട് കേന്ദ്രം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. എല്ലാവിധ പിന്തുണയും കേന്ദ്രം നൽകുമെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
Discussion about this post