ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്.
ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദ്യം ഉന്നയിച്ചു. അമ്പതുദിവസമായി ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ നിലയുറപ്പിച്ചിട്ട്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തടയുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈനയുടെ മുന്നറിയിപ്പു നല്‍കി. ഡോക് ലാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ സംഘര്‍ഷം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നു ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെന്‍ലി പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സൈന്യത്തെ പിന്‍വലിക്കാം എന്നാ ഇന്ത്യയുടെ നിര്‍ദ്ദേശം പ്രയോഗികമെല്ലെന്നും, ഇന്ത്യന്‍ സൈന്യത്തെ നിരുപാധികം മേഖലയില്‍ നിന്നും പിന്‍ വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം.അല്ലാത്ത പക്ഷം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെനാണ് മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.
Discussion about this post