കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ അഡ്വ. ബി രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജിയാണ് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
നേരത്തെ ജൂണ്‍ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തളളിയിരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ഹര്‍ജി തളളിക്കൊണ്ട് കോടതി നടത്തിയതും. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴി ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തുന്നത്.
140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കിയെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.
Discussion about this post