തൃശൂര്‍: പെരിങ്ങോട്ട് ശശിയുടെ മകന് പക്രു എന്ന നീധീഷിന്റെ വീട്ടില്‍ നിന്നുമാണ് ഇരുപതോളം ബോംബുകള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുമ്പാളില്‍ നടന്ന ബോംബാക്രമണത്തിലെ ഒന്നാം പ്രതിയാണ് നിധീഷ്.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ നിധീഷിന്റെ വീട്ടില്‍ ബോബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ ബോംബ് സ്ക്വാഡാണ് ബോംബുകള്‍ പിടികൂടിയത്.
ബോംബുകള്‍ പോലീസ് നിര്‍വീര്യമാക്കി. ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന നിരവധി അക്രമസംഭവങ്ങളില്‍ പ്രതിയാണ് നിധീഷ്.
Discussion about this post