ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അക്ബര്‍ റോഡിലെ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറി. മന്ത്രിയായതു മുതല്‍ അശോക റോഡിലെ ബംഗ്‌ളാവിലാണ് രാജ്‌സിംഗ് താമസിച്ചു വന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള അഷ്ടമി ദിനമായ വെള്ളിയാഴ്ചയാണ് രാജനാഥ് താമസം മാറ്റിയത്.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള രാജ്‌നാഥിന് പുതിയ വീട്ടില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസ് കാര്യങ്ങള്‍ക്കായി വിശാലമായ മുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരും ജഡ്ജിമാരുമാണ് രാജ്‌നാഥ് സിംഗിന്റെ മറ്റ് അയല്‍ക്കാര്‍.പുതിയ വീട്ടില്‍ നേരത്തെ നേരത്തെ താമസിച്ചു വന്നിരുന്നത് മുന്‍ കേന്ദ്രമന്ത്രിയും നടനുമായ ചിരഞ്ജീവി ആയിരുന്നു.
Discussion about this post