കൊൽക്കത്ത: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ബംഗാളിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ബിർഭും ജില്ലയിലെ ബിഡിഒ ഓഫിസിലാണ് സംഭവം. കഴിഞ്ഞദിവസം അനാച്ഛാദനം നടന്ന പ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് പരാതി നൽകി. ഖൈറാസോൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post