തിരുവനന്തപുരം: ഭൂമി കയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയ എന്‍.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍.സി.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെയാണ് പുറത്താക്കിയത്. ഇത് കൂടാതെ പാര്‍ട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചു വിടുന്നതായും ദേശീയ അദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ അറിയിച്ചു.
എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മുജീബ് റഹ്മാന് പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post