ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ മൂന്നു ദിവസം മുന്‍പ് നടന്നതുപോലുള്ള സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഈ വിഷയം സൈനിക കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
എന്നാല്‍ ലഡാക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ കല്ലേറാണോ അതല്ല, വടിപ്രയോഗമാണോ നടന്നതെന്നതു സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞില്ല. അവിടെയുണ്ടായ സംഭവം അതിര്‍ത്തിയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടതല്ല. അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനില്‍ക്കുമ്പോഴെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടൂവെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
ദോക്‌ലാം പ്രശ്‌നത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരത്തിന് ചൈനയുമായി സംഭാഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അടുത്തമാസം ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post