ഡല്‍ഹി: ആലപ്പുഴയില്‍ കായല്‍ കയ്യേറിയെന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അന്വേഷണത്തിനു മുന്‍പ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്കു ക്ലീന്‍ ചീറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post