കോട്ടയം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലേക്കുളം. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി. ഉഴവൂര്‍ വിജയന്‍ കടുത്ത രോഗബാധിതനായിരുന്നുവെന്നത് കള്ള പ്രചരണമാണെന്നും സതീഷ് പറഞ്ഞു.
തോമസ് ചാണ്ടി ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണ വിധേയരെ മന്ത്രി തന്നെ സംരക്ഷിക്കുകയാണെന്നും സതീഷ് കല്ലേക്കുളം പറഞ്ഞു. എന്‍സിപി കോട്ടയം ജില്ലാ കമ്മറ്റിയുടെയും ഉഴവൂര്‍ വിജയന്റെ കുടുംബാംഗങ്ങളുടെയും ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സമയത്ത് ഉഴവൂര്‍ വിജയന് 50,000 രൂപ ഐസിയുവില്‍ കയറി നേരിട്ട് കൈമാറി തോമസ് ചാണ്ടി അദ്ദേഹത്തെ അവഹേളിച്ചതായും സതീഷ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സതീഷ് കല്ലേക്കുളത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Discussion about this post