മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ തോക്കുമായെത്തിയ സംഭവം വിവാദത്തിലേക്ക്. മഹാരാഷ്ട്രയിലെ ഒരു സ്‌കൂളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി അരയില്‍ തോക്കു തിരുകി വന്നത്. സംഭവം വിവാദമായതോടെ ബിസിനസ്സുകാരന്‍ കൂടിയായ തനിക്ക് തോക്ക് അത്യാവശ്യമാണെന്ന് മഹാജന്‍ വിശദീകരിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി താന്‍ തോക്ക് ഉപയോഗിക്കുന്ന ആളാണ്. തോക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും അനാവശ്യമായി ആര്‍ക്കും ഒരു ഉപദ്രവവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ അതിഥിയായി എത്തിയ മന്ത്രി. എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ അരയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്
അതേസമയം തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് മന്ത്രിക്ക് ഉണ്ടെന്ന് നിയമസഭ അംഗം ധനഞ്ചയ് മുണ്ടെ അറിയിച്ചു.
Discussion about this post