തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് അധികര ദുർവിനിയോഗം നടത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയത്.
മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം പ്രതിപക്ഷാംഗങ്ങൾ ഉപയോഗപ്പെടുത്തിയില്ല. മന്ത്രിയെ ബഹിഷ്കരിക്കുക എന്ന യു.ഡി.എഫ് അജണ്ടയുടെ ഭാഗമായിരുന്നു ഇത്. തുടർന്ന് മന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ പ്ലക്കാര്‍ഡുമായി ബഹളം വെക്കുകയായിരുന്നു.
അതേസമയം, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാകവാടത്തിൽ നിരാഹാര സത്യാഗ്രഹം ഇരിക്കുന്നുണ്ട്.
Discussion about this post