കൊല്‍ക്കത്ത: ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടന നേതാവ് കനയ്യകുമാറിനെതിരെ പശ്ചിമബംഗാളില്‍ ആക്രമണം. ബംഗാളിലെ മിഡ്നാപൂരില്‍ എ.ഐ.വൈ.എഫ്.ഐയുടെ ലോംഗ് മാര്‍ച്ചിനിടെയാണ് കനയ്യകുമാറിന് നേരെ ആക്രമണമുണ്ടായത്. മാര്‍ച്ചിനിടെ കനയ്യകുമാറിന് നേരെ പ്രതിഷേധവുമായി എത്തിയവര്‍ ചീമുട്ടയെറിയുകയായിരുന്നു.
കനയ്യകുമാര്‍ ഐസിസ് ഏജന്റും രാജ്യദ്രോഹിയുമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.അതേസമയം നൂറിലേറെ വരുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ സംഘമാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് മാര്‍ച്ചിന് നേരെ ആക്രമണം നടത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു.
മുദ്രാവാക്യം വിളിയും ചീമുട്ടയേറും ശക്തമായതോടെ റാലിയിലുണ്ടായിരുന്ന എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും പ്രതിരോധിക്കാന്‍ തുടങ്ങി. പ്രവര്‍ത്തകര്‍ തിരിച്ച് മുദ്രാവാക്യം വിളിക്കുകയും പ്രതികരിക്കുകയും ചെയ്തത് സംഘര്‍ഷത്തിന് വഴിവച്ചു. തുടര്‍ന്ന് അപകടമൊഴിവാക്കാന്‍ പൊലീസ് സ്ഥലത്ത് ബാരിക്കേഡുകള്‍ തീര്‍ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post