ഡല്‍ഹി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോര്‍ട്ടിലേക്ക് മാത്രമായി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി റോഡ് ടാര്‍ ചെയ്തെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി ജെ കുര്യന് രംഗത്ത്. റോഡിന്റെ ഗുണം നാട്ടുകാര്‍ക്ക് ഇല്ലെങ്കില്‍ തോമസ് ചാണ്ടി ചെയ്തത് തെറ്റെന്ന് പി ജെ കുര്യന് പറഞ്ഞു. ഇക്കാര്യം തെളിഞ്ഞാല്‍ തോമസ് ചാണ്ടി മറുപടി പറയണം. രാജി വെക്കണമോയെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയാണ്. അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post