ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി മുസ്ലീം സ്ത്രീകള്‍ക്ക് സമത്വം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Judgment of the Hon'ble SC on Triple Talaq is historic. It grants equality to Muslim women and is a powerful measure for women empowerment.
— Narendra Modi (@narendramodi) August 22, 2017
മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്നായിരുന്നു വിധി പ്രസ്താവനയ്ക്കിടെ സുപ്രീം കോടതി നിരീക്ഷിച്ചത്. മുസ്ലിം സ്ത്രീകളുടെ മൗലികാവശകാശങ്ങളും ലിംഗസമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചു കൊണ്ടാണ് ഇത് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി. രാജ്യത്തെ മുസ്ലിം വനിതകള്‍ക്ക് ഇത് ഐതിഹാസിക ദിനമാണെന്നായിരുന്നു ഹര്‍ജിക്കാരിയായ സൈറ ബാനുവിന്റെ പ്രതികരണം.
വിവാഹത്തെ പരിഹസിക്കുന്ന സമ്പ്രദായമാണ് ഇതെന്നായിരുന്നു മുത്തലാഖിനെ കുറിച്ച് ഉയര്‍ന്ന പൊതുവാദം. ലോകത്തെ 22 ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ 20 എണ്ണത്തിലും മുത്തലാഖിന് നിരോധനമുണ്ട്.
Discussion about this post