Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും’ പുതിയ നിയമനിർമാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

by Brave India Desk
Aug 23, 2017, 09:45 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: മുത്തലാഖ് നിരോധിച്ചുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിൽ, പുതിയ നിയമനിർമാണമില്ലെന്ന് കേന്ദ്രസർക്കാർ. മാത്രമല്ല സുപ്രീം കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധിയിൽ നിയമനിർമാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും മാത്രമാണ് ആറുമാസത്തിനുള്ളിൽ പാർലമെന്റിൽ പുതിയ നിയമനിർമാണം കൊണ്ടുവരണം എന്നു നിർദേശിച്ചത്. സർക്കാർ കണക്കിലെടുക്കേണ്ടതു ഭൂരിപക്ഷവിധിയെ ആണെന്നും മന്ത്രി വിശദീകരിച്ചു.

ഒറ്റയിരുപ്പിലെ മുത്തലാഖാണു സുപ്രീംകോടതി റദ്ദാക്കിയത്. സാധാരണവിധത്തിലുള്ള തലാഖിനെ ഇതു ബാധിക്കുന്നില്ല. മുത്തലാഖ് വഴിയുള്ള മൊഴിചൊല്ലലിന് ഇനി നിയമസാധുതയുമില്ല. കേസിൽ വാദം നടക്കവേ കേന്ദ്രസർക്കാർ കോടതിയിൽ ധരിപ്പിച്ചതു മുത്തലാഖ് നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചാൽ മുസ്‌ലിം വിവാഹം, വിവാഹമോചനം തുടങ്ങിയവ സംബന്ധിച്ചു പുതിയ ഒരു നിയമനിർമാണം കൊണ്ടുവരുമെന്നാണ്. എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പക്ഷേ, ഒരു പ്രധാന വിഷയത്തിൽ ഭിന്നിച്ചുനിൽപ്പാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തിൽ. ഭരണഘടനാ വിരുദ്ധമെന്നു ജസ്റ്റിസ് നരിമാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. വ്യക്തിനിയമത്തിന്റെ പ്രശ്നമാണെന്നാണു മൂന്നു ജസ്റ്റിസ്മാർ പറയുന്നത്. മുസ്‌ലിം വ്യക്തിനിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ എന്നുതന്നെ ഈ വിധിയെ കാണേണ്ടിവരും. മറ്റുമതങ്ങളുടെ വ്യക്തി നിയമത്തിലും ഇതേവിധം ഇടപെടൽ ആവാമെന്നും വരുന്നു. 

മുത്തലാഖ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനു സുപ്രീം കോടതിയിൽനിന്ന് അംഗീകാരം ലഭിച്ചിരിക്കുന്നു. ഭാവിയിൽ  മുസ്‌ലിംകൾക്കു പുതിയ നിയമനിർമാണം ആവശ്യമായിവന്നാൽ അന്ന് ആലോചിക്കാം എന്നാണു രവിശങ്കർ പ്രസാദ് പറയുന്നത്.

 

Tags: muthalaq
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies