ദുബായ് :സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം ജൂണ്‍ ആദ്യവാരം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം അന്ന് തന്നെ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിലേക്ക് ദുബായ് ഭരണാധികാരികളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
11 ഏക്കറില്‍ 6.3ലക്ഷചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആദ്യ കെട്ടിടം പൂര്‍ത്തിയാകുന്നത്.6000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.രണ്ടാം ഘട്ടത്തില്‍ 6.3 ലക്ഷം ചതുരശ്ര അടിയുളള കെട്ടിടമാണ് നിര്‍മ്മിക്കുക. അഞ്ച് ഏക്കറിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഒരു സ്‌കൂള്‍, 2 ഐടി ബില്‍ഡിംഗ് എന്നിവയാകും രണ്ടാം ഘട്ടത്തില്‍ ഉണ്ടാവുക. 400 കോടി രൂപയാണ് രണ്ടാംഘട്ടങ്ങള്‍ക്കുമായി ചെലവിടുക.
Discussion about this post