ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന തീവണ്ടി അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വെമന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ അല്‍പ്പംകൂടി കാത്തുനില്‍ക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. സുരേഷ് പ്രഭു തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞയാഴ്ചയും ബുധനാഴ്ച പുലര്‍ച്ചെയും നടന്ന തീവണ്ടി അപകടങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. ദിവസങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശിലുണ്ടായ രണ്ട് തീവണ്ടി അപകടങ്ങളാണ്‌നടന്നത്.
കഴിഞ്ഞയാഴ്ച യു.പിയിലെ മുസഫര്‍ നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി 22 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം ബധനാഴ്ച പുലര്‍ച്ചെ കഫിയാത് എക്‌സ്പ്രസ് പാളംതെറ്റി 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവച്ചിരുന്നു. ഇതിനു് പിന്നാലെയാണ് സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചത്.
Discussion about this post