ഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച സിബിഐ ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗദീപ് സിങ്ങിന് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ജഡ്ജിയുടെ സുരക്ഷ കേന്ദ്രസേനയായ സിആര്പിഎഫിനെയോ സിഐഎസ്എഫിനേയോ ഏല്പിക്കണോ എന്ന കാര്യവും കേന്ദ്രം പരിശോധിച്ച് വരികയാണ്.
കുറ്റക്കാരനാണെന്ന വിധി വന്നപ്പോള്‍ തന്നെ റഹീം ഭക്തര്‍ അഴിഞ്ഞാടുകയും കൊള്ളിവെപ്പും നടത്തിയത് കണക്കിലെടുത്താണ് ജഡ്ജിയുടെ സുരക്ഷ ഗൗരവമായി എടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക.
Discussion about this post