ഡല്‍ഹി: ദോക്ലാം വിഷയത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ ഇപ്പോഴത്തെ അവസ്ഥ മാറ്റാനാണ് ചൈനയുടെ ശ്രമം. പ്രശ്നപരിഹാരത്തിന് ചൈനയ്ക്ക് താല്പര്യമില്ല. ഇത് ഭാവിയില്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് തന്നെയാണ് നയിക്കുകയെന്നും ബിപിന്‍ റാവത്ത് ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്.
ചൈനയുമായി നടന്ന ഫ്ളാഗ് മീറ്റിങ്ങില്‍ പഴയ അവസ്ഥയിലേക്ക് തിരിച്ച് പോവാമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ട് വെച്ചതാണ്. പക്ഷെ അതിന് നമുക്ക് കൃത്യമായ ഒരു പരിഹാരമാര്‍ഗം ലഭിക്കേണ്ടതുണ്ട്. പക്ഷെ അതിലേക്ക് എത്തിച്ചേരാന്‍ ചൈനയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇനി പ്രശ്നം നയതന്ത്ര തലത്തിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും റാവത്ത് അഭിപ്രായപ്പെട്ടു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചേര്‍ന്ന് പരസ്പര ധാരണ പ്രകാരമുള്ള മാര്‍ഗം കണ്ടെത്തണം. നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് കൃത്യമായ ചര്‍ച്ച ഇരു രാജ്യങ്ങളും നടത്തണം. അല്ലെങ്കില്‍ ഡോക്ലാം പോലുള്ള സംഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ലെന്നും റാവത്ത് പറഞ്ഞു. അതിര്‍ത്തിയില്‍ നില്ക്കുന്ന സൈനികര്‍ പ്രശ്നം ഒരിക്കലും പരിഹരിക്കാന്‍ കഴിയുകയില്ല എന്ന ചിന്തയോടെയല്ല നില്‍ക്കുന്നത്. അത് കൊണ്ട് ഡോക്ലാം വിഷയത്തിന് പരിഹാരം കാണണം. പക്ഷെ എന്ത് പ്രശ്നം വന്നാലും നമ്മുടെ സൈന്യം തളരില്ല. അത് തന്നെയാണ് തനിക്ക് അവര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്നും റാവത്ത് പറഞ്ഞു.
വരാന്‍ പോവുന്ന സംയുക്ത സൈനിക പ്രകടനത്തിന് ചൈന തങ്ങളുടെ പ്രാതിനിധ്യം ഇതുവരെ അറിയിച്ചിട്ടില്ല. ഇന്ത്യ ചൈനയുമായി മുമ്ബത്തെ പോലെ തന്നെ സൈനിക അഭ്യാസത്തിന് തയ്യാറാണ്. ചൈനീസ് തീരുമാനത്തിന് തങ്ങള്‍ കാത്തിരിക്കുകയാണ്. എങ്കിലും ചൈനയുമായുള്ള ഫ്ളാഗ് മീറ്റിങ്ങ് തുടരുമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
Discussion about this post