ഡല്‍ഹി: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. സിബിഐ കോടതി സ്പെഷ്യല്‍ ജഡജ് ജഗ്ദീപ് സിങാണ് ശിക്ഷ വിധിക്കുക. ലക്ഷക്കണക്കിന് അനുയായികളും പണവും സ്വാധീനവും ഉള്ള റാം റഹീം കുറ്റക്കാരനാണെന്ന് വിധി വന്നതോടെ ശിക്ഷ വിധിച്ചത് ആരാണെന്നറിയാനുള്ള ആകാംഷയായിരുന്നു പിന്നീട്. 15 വര്‍ഷമായി തുടരുന്ന കേസ് തീര്‍പ്പാക്കുന്നതോടെ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിങും പ്രധാന വാര്‍ത്തയായി.
മുന്നറിയിപ്പുകളെ വകവയ്ക്കാതെ ഭീഷണികള്‍ക്ക് മുന്പില് വഴങ്ങാതെ നീതിപീഠത്തിന്റെ സത്യവുമായി മുന്നോട്ടു പോയ ജഗ്ദീപ് സിങ് നേരത്തേയും വാര്‍ത്തകളുടെ പ്രധാന തലക്കെട്ടായിരുന്നു. സ്വന്തം ഗ്രാമമായ ജിന്ദിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് കിടന്ന നാല് മനുഷ്യജീവനുകളെ സ്വന്തം വാഹനത്തിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിലെത്തിച്ച സംഭവം ഇപ്പോഴും ജിന്ദ് പ്രദേശവാസികള്‍ നന്ദിയോടെയാണ് ഓര്‍ക്കുന്നത്.
Discussion about this post