പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെയും അടുത്ത അനുയായി ദിനേഷ് ബംബാനിയയെും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചുപറി, ഭീഷണി എന്നി കേസുകളിലാണ് പോലിസ് നടപടി.ബറോഡ എക്സ്പ്രസ് ഹൈവേയില്‍ നിന്നും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്. രാജ്കോട്ടില്‍ നിന്നുമാണ് ബംബാനിയയെ അറസ്റ്റ് ചെയ്തത്.
പാട്ടിദാര്‍ അനാമത്ത് ആന്ദോളന് സമിതിയുടെ കോര്‍ കമ്മിറ്റി നേതാവ് നരേന്ദ്രഭായി പട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2015ലെ പാട്ടിദാര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സമുദായംഗങ്ങളുടെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 26ന് സംഘടിപ്പിച്ച ചടങ്ങിനിടെ ദിലീപ് സാവേലിയ എന്നയാളെ ഹാര്‍ദിക് കയ്യേറ്റം ചെയ്തതായി പരാതിയില്‍ പറയുന്നു. ഇയാളുടെ ഫോണ്‍ വലിച്ചെറിഞ്ഞും സ്വര്‍ണമാല പൊട്ടിച്ചെടുത്തും ഹാര്‍ദിക് ഭീഷണിപ്പെടുത്തിയെന്നുംപരാതിയിലുണ്ട്. ഈ ചടങ്ങിനിടെ നരേന്ദ്രഭായി പട്ടേലും ഹാര്‍ദിക് പട്ടേലും തമ്മില്‍ തര്‍ക്കമുണ്ടായതായി സമിതിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post