കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
അന്വേഷണ ഉദ്യോഗസ്ഥര്‍ നിസഹായരാണ്. സിപിഎം സംസ്ഥാന നേതാക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ട്. രണ്ട് ജില്ലകളില്‍ നിന്നുള്ള പ്രതികളായതിനാല്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടത്തിയിരിക്കുന്നതെന്നും ആരോപിച്ചാണ് ഹര്‍ജി.
അതേസമയം ഹര്‍ജി ഹൈക്കോടതി ഓണാവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
Discussion about this post