തിരുവനന്തപുരം: ജി.എസ്.ടി.വന്നശേഷം ആദ്യമായി വ്യാപാരികള്‍ നികുതി ഒടുക്കിയപ്പോള്‍ കേരളത്തിന് സംസ്ഥാന ജി.എസ്.ടി.യില്‍ കിട്ടിയത് 700 കോടിരൂപ. ഇതോടെ ജിഎസ്ടിയിലൂടെ യിലൂടെ കേരളത്തിന് കൂടുതല്‍ നികുതിവരുമാനം കിട്ടുമെന്ന് ഉറപ്പായി. അന്തര്‍ സംസ്ഥാന വ്യാപാരത്തിലെ നികുതിയും സേവനനികുതിയുടെ വിഹിതവുമായി ഇത്രയും തുകയോ കൂടുതലോ കിട്ടുമെന്ന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് വിലയിരുത്തുന്നു.
ഇതിനുമുമ്പ് മൂല്യവര്‍ധിത നികുതിസമ്പ്രദായത്തില്‍ കേരളത്തിന് മാസം ശരാശരി കിട്ടിയിരുന്നത് 1300 കോടിരൂപയാണ്. ഇപ്പോഴത്തെ നിലയ്ക്ക് ജി.എസ്.ടി.യിലൂടെ മാസം 1500 കോടിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍ സംസ്ഥാന വ്യാപാരത്തിന്റെ നികുതി എത്ര കിട്ടുമെന്ന് അടുത്ത മാസം ആദ്യമേ അറിയാനാവൂ.
എന്നാലും നികുതിവരുമാനം കൂടുമെന്നുതന്നെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയില്‍ ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ജി.എസ്.ടി. വന്നശേഷം താത്കാലികമായി റിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതി ഓഗസ്റ്റ് 25 ആയിരുന്നു. നികുതി ഒടുക്കാനുള്ള ശൃംഖലയിലെ തടസ്സങ്ങളും തുടക്കത്തിലെ അനിശ്ചിതത്വവും കാരണം വ്യാപാരികളില്‍ ഒട്ടേറെപ്പേര്‍ ഇനിയും നികുതി ഒടുക്കിയിട്ടില്ല. തുടക്കത്തിലെ ആശയക്കുഴപ്പം കാരണം സാവകാശം നല്‍കാമെന്ന നിലപാടിലാണ് ധനവകുപ്പ്. എല്ലാവരും നികുതിയൊടുക്കിയാല്‍ വരുമാനം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബര്‍ 15 കഴിഞ്ഞേ കേരളത്തിലെ ജി.എസ്.ടി. വരുമാനത്തിന്റെ യഥാര്‍ഥചിത്രം കിട്ടൂ. ആദ്യതവണത്തെ റിട്ടേണ്‍ അന്തിമമായി സമര്‍പ്പിക്കാന്‍ അതുവരെ സമയമുണ്ട്.
1.8 ലക്ഷം വ്യാപാരികളാണ് കേരളത്തില്‍ ജി.എസ്.ടി.യില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു ലക്ഷത്തില്‍ത്താഴെ മാത്രമേ നികുതി നല്കേണ്ടവരായുള്ളൂ എന്നും ജി.എസ്.ടി. വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. കേരളത്തില്‍ എത്രപേര്‍ റിട്ടേണ്‍ നല്കിയെന്നോ എത്രപേര്‍ നികുതി ഒടുക്കിയെന്നോ ഉള്ള കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല.
Discussion about this post