ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്തശേഷം തിരിച്ചടയ്ക്കാത്ത വന്‍തുക സ്വകാര്യ കമ്പനികള്‍ തിരിച്ചടയ്ക്കുക തന്നെ വേണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കുടിശിക വരുത്തിയ സംഖ്യ തിരിച്ചടയ്ക്കുകയോ അല്ലാത്തപക്ഷം കമ്പനിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വന്‍തുക കുടിശിക വരുത്തിയ 12 വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ലക്ഷം കോടിയോളമാണ് രാജ്യത്തെ വന്‍കിട സ്വകാര്യ കമ്പനികള്‍ അടക്കമുള്ളവ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ളതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. എന്നാല്‍ വായ്പകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ക്ക് ബാങ്കുകള്‍ മുന്‍ഗണന നല്‍കണമെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ആവശ്യപ്പെട്ടു. വായ്പാ കുടിശിക വരുത്തുന്ന വന്‍കിടക്കാര്‍ക്കെതിരെ രാജ്യത്ത് നടപടിയുണ്ടാകുന്നത് ആദ്യമായാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കിട്ടാക്കടം വീണ്ടെടുക്കാന്‍ സമയമെടുക്കും. മിന്നലാക്രമണം പോലെയുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post