ഡല്‍ഹി: കശ്മീരില്‍ സുരക്ഷാസേന വധിച്ചത് സൈനികോദ്യോഗസ്ഥനായ ഉമര്‍ ഫയാസിനെ വധിച്ച ഭീകരനെ. കുല്‍ഗാമില്‍ തന്ത്രേപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇരുപത്തിരണ്ടുകാരനായ സൈനികോദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിനെ വധിച്ച ഇഷാന്ത് പാഡറാണു കൊല്ലപ്പെതെന്നാണു വിലയിരുത്തല്‍. രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണു ഭീകരന്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മേയിലാണു പുതുതായി നിയമിക്കപ്പെട്ട ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ലഷ്‌കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഷോപ്പിയാനില്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. അതിര്‍ത്തിയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നതായിരുന്നു ഫയാസിന്റെ കൊലപാതകം. ഡ്യൂട്ടിയില്‍ ഇല്ലാത്തപ്പോള്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
അതിനിടെ, കശ്മീരിലെ പാന്തചൗക്കില്‍ പൊലീസ് ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ഏഴുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാത്രി എട്ടോടെ ജമ്മു–ശ്രീനഗര്‍ ഹൈവേയില്‍ ആയിരുന്നു ആക്രമണം. ജമ്മു–കശ്മീര്‍ സായുധ പൊലീസിന്റെ ബസിനു നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post