ഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനമടക്കം 13 പേര്‍ ഇന്ന് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നാലു മന്ത്രിമാർക്കു പുനഃസംഘടനയിൽ കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. ഒന്‍പത് സഹമന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്തു.
സഹമന്ത്രി പദവയിൽനിന്നു നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണു കാബിനറ്റ് മന്ത്രിമാരായത്. അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുൻപാകെ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അതേസമയം അണ്ണാ ഡിഎംകെ, ജെഡിയു, ശിവസേന അംഗങ്ങൾ മന്ത്രിസഭയിലേക്കു വരുമെന്നു ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തിൽ ഈ നീക്കം ഉപേക്ഷിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ ഉടൻ തീരുമാനമുണ്ടാകും. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാർ ബല്യൻ, ഭഗൻ സിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ രാജിവച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ. 10.30ന് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ആദ്യം ക്യാമ്പിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആയിരുന്നു കൂടിക്കാഴ്ച.
നാല് വര്‍ഷത്തിനിടെ മോദി നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രമുഖരടക്കം പല മന്ത്രിമാരും രാജിവെച്ചിരുന്നു. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നു എന്നത് കേരളത്തിനും അഭിമാനമാകുന്നു.
Discussion about this post