സംവിധായകന്, സനല്‍കുമാര്‍ ശശിധരന് -ഇന്‍ ഫേസ്ബുക്ക്-
സിപിഎം ഭക്തര്‍ക്കും ഇസ്ളാമിസ്റുകള്ക്കും പൊതുവായി ഉള്ള ഒന്നുണ്ട്. തങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും മികച്ച തത്വശാസ്ത്രമെന്നും അത് വിമര്‍ശനാതീതമാണെന്നും ഇരുകൂട്ടരും വിശ്വസിക്കുന്നു. ആരെങ്കിലും വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍ അയാളെ പറ്റുമെങ്കില്‍ വെട്ടിക്കൊല്ലും അല്ലെങ്കില്‍ തേജോവധം ചെയ്യും. ഇസ്ളാമിസ്റുകളുടെ വിമര്ശ്ശനാതീതത സംരക്ഷിക്കുന്നതില്‍ ജാഗരൂകരാണ് സിപിഎം ഭക്തര്‍. ആ ജോലി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിലാണ് തങ്ങളുടെ സെക്കുലര്‍ പ്രതിഛായ കുടികൊള്ളുന്നതെന്നും അവര്‍ കരുതുന്നു. സിപിഎം ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി ആയതുകൊണ്ട് ഭക്തര്‍ തേജോവധം ചെയ്യാനിറങ്ങിയാലും വിമര്‍ശനങ്ങള്‍ ഏതെങ്കിലും കോണില്‍ നിന്നുയരും. പക്ഷെ ഇസ്ളാമിസ്റുകളുടെ കാര്യം അങ്ങനെയല്ല. അതൊരു മതത്തിന്റെ കാര്യമാണല്ലോ. മതത്തെ വിമര്‍ശിക്കുന്നത് നാട്ടുനടപ്പില്ലാത്ത കാര്യമാണല്ലോ. മതവിമര്‍ശനം നടത്തിയാല്‍ തലപോവും കുറഞ്ഞപക്ഷം കൈയെങ്കിലും പോവും. ഭക്തര്‍ ഇക്കാര്യത്തില്‍ ആകെ പ്രതികരിക്കുന്നത് ഹിംസ നടക്കുന്നത് പശുവിന്റെയോ കുരിശിന്റെയോ കാര്യത്തിലാണെങ്കില്‍ മാത്രമാണ്. മറ്റേത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ വേലിക്കെട്ടില്‍ വന്നുകൊള്ളും. ലോകത്തിന്റെ മുഴുവന്‍ ആക്രമണം ഏറ്റുവാങ്ങുന്ന ഇരയാണല്ലോ അത് . ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോയന്പത്തൂരില്‍ കൊല്ലപ്പെട്ട ഫാറൂഖിന്റെ കാര്യമായാലും ബ്ലോഗ് പോസ്റ്റിന്റെ പേരില്‍ ബംഗ്ളാദേശില്‍ കൊല്ലപ്പെട്ട നാസിമുദീന് സമദിന്റെ കാര്യമായാലും ഇങ്ങനെ തന്നെ. FGM കേരളത്തിലും നടക്കുന്നു എന്ന് മാതൃഭൂമി വാര്‍ത്ത ഒന്നാം പേജില്‍ വന്നു എന്ന് പറഞ്ഞ് ആ പത്രത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനിറങ്ങിയവരില് ഇരുകൂട്ടരും ഒപ്പത്തിനൊപ്പമായിരുന്നു. കേരളത്തില്‍ FGM ഇല്ലാ എന്നായിരുന്നു ആദ്യദിവസങ്ങളില്‍ വാദം. ഇസ്ളാമിസ്റുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ FGM ഇസ്ളാമിന്റെ അവകാശമാണെന്ന വാദമുയര്‍ത്തി വന്നപ്പോഴും ഭക്തര്‍ക്ക് മൗനം. ആരെങ്കിലും വിമര്ശിക്കാനുയര്ന്നാല് അയാളെ സംഘപരിവാര്‍ എന്ന് മുദ്രകുത്തി അരുക്കാക്കുക എന്നതാണ് ഭക്തര്‍ ചെയ്യുന്നത്. കല്ലെറിഞ്ഞ് കൊല്ലുന്നത് ദൈവീകശിക്ഷയാണെന്ന് വിശ്വസിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ കൂട്ടമായി എത്തുകയായി. ഏറുതുടങ്ങും. ഇനിയാരും വിമര്‍ശനവുമായി വരില്ല എന്നുറപ്പിക്കുന്ന സാമൂഹിക സാംസ്കാരിക സാഹാചര്യം ആണ് ഇവര്‍ ഉണ്ടാക്കുന്നതെന്ന് ആരും മനസിലാക്കുന്നുണ്ടാവില്ല. വിമര്‍ശനം ഇല്ലാതാവുന്നതോടെ എല്ലാം ശാന്തവും സമാധാന പൂര്‍ണവും ആണെന്ന തോന്നലുണ്ടാവും. പക്ഷെ വിഷങ്ങളുടെ പുഴ മണ്ണിനടിയില്‍ ഒഴുകിക്കൊണ്ടേയിരിക്കും. ആരെങ്കിലും ഒറ്റക്കും തെറ്റക്കും വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍ അവരെ പുഴ നക്കിയെടുക്കും. ചേകന്നൂര്‍ മൗലവി മുതല്‍ ജോസഫ് മാഷ് വരെ അങ്ങനെ തുടച്ചുമാറ്റപ്പെട്ടവര്‍ എത്രയെങ്കിലും ഉണ്ട് കേരളത്തില്‍. യുക്തിവാദി പശുവിനെ മാത്രം വിമര്‍ശിച്ചാല്‍ മതി എന്ന് അലിഖിത നിയമമുണ്ടാക്കുന്നത് സിപിഎം ഭക്തര്‍ക്ക് ആശാസ്യമല്ല. വിമര്‍ശനവും തിരുത്തലുമാണ് പരിഷ്കൃത സമൂഹത്തിലേക്ക് മനുഷ്യനെ നയിക്കുന്നത്. അതിനുള്ള സാഹചര്യമൊരുക്കല്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ധര്‍മമാണ്. അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഭക്തി തലക്കുപിടിച്ച, വിദ്യാഭ്യാസവും വിവരവുമുണ്ടെന്ന് സ്വയം കരുതുകയും നാട്ടുകാര്‍ വിശ്വസിക്കുകയും ചെയ്യുന്ന ചില അന്ധാനുയായികളെ പറഞ്ഞു മനസിലാക്കിക്കേണ്ടത് പ്രസ്ഥാനം തന്നെയാണ്. പക്ഷെ 51 വെട്ടിനെ താത്വീകരിക്കുന്ന നേതാക്കള്‍ ഉള്ളിടത്തോളം പ്രസ്ഥാനത്തില്‍ നിന്ന് അതുണ്ടാവുമെന്ന് കരുതുകയും വേണ്ട. നിരാശപെടാതെ എന്ത് വഴി!
[fb_pe url=”https://www.facebook.com/sanalmovies/posts/1664049236972896?pnref=story” bottom=”30″]
Discussion about this post