ബംഗലൂരു: പ്രമുഖ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ഉടന്‍ അതിന് പിന്നില്‍ ഹിന്ദുത്വ ശക്തികളെന്ന് പറയുന്നത് ശരിയല്ലെന്ന വാദവുമായിഅര്ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ടി വി. ഹിന്ദുത്വശക്തികളാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലെത്തരുതെന്നും മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ സംഭവം പുറത്ത് വന്നതിന് ശേഷമുള്ള ട്വീറ്റ്.
#GauriLankeshMurder | LATEST: State Government says Maoists angle being probed https://t.co/ceBGxE446d pic.twitter.com/NQtA2avcdA
— Republic (@republic) September 5, 2017
ഗൗരി ലങ്കേഷിന്റെ മരണത്തില്‍ മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞുവെന്ന് വ്യക്തമാക്കിയാണ് റിപ്പബ്ലിക് ടിവിയും അര്‍ണാബും പുതിയ വാദമുഖം മുന്നോട്ട് വച്ചത്. ഗൗരി ലങ്കേഷിന്റെ മരണത്തിന് അന്വേഷണം നടക്കുന്നതിന് മുമ്പേ അതിന് പിന്നില്‍ സംഘപരിവാര്‍ എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കല്‍ബുര്‍ഗി വധത്തിന് പിന്നിലുള്ളവര്‍ തന്നെയാണ് ഗൗരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ എന്ന് പറയാനാവില്ലെന്നും, അത്തരം യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ആയിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ഇന്നും പ്രതികരിച്ചത്.
മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. തീവ്ര ഇടതുപക്ഷ ആശയങ്ങള്‍ വച്ച് പുലര്‍ത്തിയിരുന്ന അവര്‍ സിദ്ധരാമയ്യ സര്‍ക്കാരിനും തലവേദനയായിരുന്നു. കൊലപാതികികളുടേത് എന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത് വച്ച് കൊലപാതകികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.
Discussion about this post