ഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമം തടയണമെന്ന് സുപ്രിംകോടതി. ഇത്തരം അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അക്രമം തടയാന്‍ നിയോഗിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ അക്രമകാരികള്‍ക്കെതിരെ കേസെടുക്കുകയെന്നത് ഇവരുടെ ചുമതലയാണെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിമാര്‍ വേണ്ടത്ര നിര്‍ദേശം നല്‍കണമെന്നും, രാജ്യത്ത് ഹൈവേ പെട്രോളിംഗ് ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിമാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post