കര്‍ണാടകയിലെ വ്യവസായ പ്രമുഖര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെ ശക്തമായ തെളിവുകള്‍ വെളിപ്പെടുത്താനിരിക്കെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തല്‍. ഗൗരി ലഹ്‌കേഷിന്റെ സുഹൃത്തുക്കളാണ് കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ച ഫസ്റ്റ് പോസ്റ്റ് പോലുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഈയടുത്ത് ഡല്‍ഹിയില്‍ നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനിടെ വ്യവസായികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും എതിരായ അഴിമതി കഥകള്‍ താന്‍ ഉടന്‍ പുറത്ത് വിടുമെന്ന് ഗൗരി ലങ്കേഷ് സൂചന നല്‍കിയതായി കൂടെ യാത്ര ചെയ്ത അവരുടെ സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
‘സംശയം പോലും അവശേഷിപ്പിക്കാതെ അവര്‍ അവളെ നിശബ്ദയാക്കുകയായിരുന്നു’ പേര് വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ത്ഥനയോടെ അവരുടെ സുഹൃത്ത് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1983-84 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ സഹപാഠിയായിരുന്ന സുഹൃത്താക്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇതാണ് ഒരു മാധ്യമപ്രവര്‍ത്തക ചെയ്യേണ്ടത് എന്നായിരുന്നു വെളിപ്പെടുത്താനിരിക്കുന്ന കാര്യത്തെ കുറിച്ച് ഗൗരി പറഞ്ഞതെന്ന് സുഹൃത്ത് പറയുന്നു.
കുറച്ച് ദിവസങ്ങളായി കൊലയാളികള്‍ അവരെ പിന്തുടര്‍ന്നിരുന്നതായി കന്നഡിഗൈ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.സെപ്തംബര്‍ രണ്ടിന് ഗൗരി ലങ്കേഷിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചില അജ്ഞാത കോളുകള്‍ അവര്‍ക്ക് വന്നിരുന്നതായും ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്. ലിങ്കേഷിന്റെ വീടിനടുത്ത് ഒരു വെളുത്ത കാര്‍ കണ്ടിരുന്നുവെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശ്ബ്ദം കേട്ടെന്ന്് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.
സിസിടിവിയില്‍ കൊലപാതകം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
ലങ്കേഷിന്റെ ഫോണ്‍ ഡീറ്റയില്‍സ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലിസ്. സിസി ടിവിയില്‍ കൊലപാതകികള്‍ എന്ന് കരുതുന്നവരുടെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ചില വാടകകൊലയാളികളാണ് ഇവരെന്നാണ് പോലിസ് നിഗമനം. രണ്ട് മുതിര്‍ന്ന പോലിസ് ഓഫി്‌സര്‍മാര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Discussion about this post