ഡല്‍ഹി: രാജ്യത്തെ 14 കള്ളസന്ന്യാസിമാരുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാര പരിഷത്ത്. ഗൂര്‍മീത് റാം റഹീം സിംഗിനെയും ആശാറാം ബാപ്പുവിനെയും ഉള്‍പ്പെടുത്തിയാണ് പട്ടിക. രാജ്യത്തെ സന്ന്യാസിമാരുടെ കൂട്ടായ്മയാണ് അഖില ഭാരതീയ അഖാര പരിഷത്ത്.
ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും സംഘടന വ്യക്തമാക്കി.
നിരവധി പേര് വ്യാജ സന്ന്യാസിമാരായി സമൂഹത്തിലുണ്ട്. ഇത്തരക്കാര്‍ സന്യാസിമാരായി അറിപ്പെടുന്നതില്‍ ആശങ്കയുണ്ട്. പുറത്തു വിട്ട പട്ടികയിലുള്ള കള്ളസന്ന്യാസിമാരെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് പരിഷത് പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി പറഞ്ഞു.
സംഘടന പുറത്തുവിട്ട ലിസ്റ്റില്‍ ആശാറാം ബാപ്പിവിനെയും ഗൂര്‍മീത് റാം റഹീമിനെയും കൂടാതെ സുഖ്വിന്ദര് കൗര്‍ എന്ന രാധേ മാ, സച്ചിദാനന്ദ ഗിരി, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി ഭിമന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ് ബാബ, നാരായണ്‍ സായ്, റാംപാല്‍, മല്‍ഖാന്‍ സിംഗ് എന്നിവരെയാണ് കള്ളസന്ന്യാസിമാരായി പ്രഖ്യാപിച്ചത്.
അലഹബാദില്‍ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് കള്ളസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയത്.
Discussion about this post