കോട്ടയം: കണ്ണന്താനം മന്ത്രിയായത് നല്ലതാണെന്നും കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫില്‍ ആര് പ്രതിപക്ഷ നേതാവാകണമെന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ല. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാര്‍ക്കിടേണ്ട കാര്യം തനിക്കില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യവ്യവസായികള്‍ക്ക് എല്ലാ സഹായവും ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ കേസ് നടത്തിയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. പണമുള്ളവന് മാത്രമായി മെഡിക്കല്‍ പ്രവേശനം ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ്എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. പുതുവര്‍ഷത്തില്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാകുമെന്നും കെ.എം.മാണി വ്യക്തമാക്കി.
Discussion about this post