കണ്ണൂര്‍: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചക്കരക്കല്‍ സ്വദേശി ഷജില്‍ കൊല്ലപ്പെട്ടതായാണ് പൊലീസിന് അനൗദ്യോഗികമായി വിവരം ലഭിച്ചത്. സിറിയയില്‍ വെച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജന്‍സികള്‍ വഴി വിവരം ലഭിച്ചിരിക്കുന്നത്.
ഭര്‍ത്താവ് കൊല്ലപ്പെട്ടതായി ഷജിലിന്റെ ഭാര്യയയച്ച വോയ്‌സ് മെസേജിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ഷാജഹാന്‍ വെളുവകണ്ടിയുടെ കൂടെയാണ് ഇവര്‍ ഐ.എസിലെത്തിയത്.
Discussion about this post