അഹമ്മദാബാദ്: ഇന്ത്യക്കും ജപ്പാനും ഇത് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത സംവിധാനം രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സാങ്കേതിക വിദ്യയുടെ ഉപയോഗം പാവങ്ങളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗതയും തൊഴിലും നല്‍കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
2022-ല്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഷിന്‍സോ അബെയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ താനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിക്ക് ജപ്പാന്‍ നല്‍കുന്ന സഹായം അവിസ്മരണീയമാണെന്നും തന്റെ ഉറ്റ സുഹൃത്തായ ഷിന്‍സോ അബെയ്ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായും മോദി പറഞ്ഞു.
Discussion about this post