ഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ പ്രചാരം കുറഞ്ഞതും, നികുതി അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും, ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഉയര്‍ന്നതുമാണ് നോട്ടുനിരോധനത്തിന്റെ പ്രധാന ഗുണങ്ങളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുനിരോധനം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധനമന്ത്രിയുടെ അവകാശവാദം. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഗൂഗിള്‍ ഉണ്ടാക്കിയ പുതിയ മൊബൈല്‍ ആപ് ‘ഗൂഗിള്‍ ടെസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനകാര്യമന്ത്രി.
നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്നും 24.7 ശതമാനം വളര്‍ച്ചയുണ്ടായി. നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റല്‍ ഇടപാടിലും വളര്‍ച്ചയുണ്ടായി. തുടര്‍ന്ന് അതു കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാതെ ചിലര്‍ ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുപറഞ്ഞ് നോട്ടുനിരോധനം പരാജയമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post