ഡല്‍ഹി: ഇസ്ളാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടത് തീവ്രവാദ ശക്തികളുടെ ആശയങ്ങള്‍ അതിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കശ്മീര്‍ താഴ്വരയില് സൂഫിസത്തെ അപ്രസക്തമാക്കി വഹാബിസം പിടിമുറുക്കുന്നുവെന്നും ജെയ്റ്റ്ലി. ഡല്‍ഹിയില്‍ ഏകാത്മമാനവ ദര്‍ശനത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎന്‍യുവില്‍ ഉയര്‍ന്നുവന്ന ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ ഇത്തരം ആശയ ഐക്യം പ്രകടമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് മനോഭാവം മാറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്കുള്ള ബിജെപിയുടെ കടന്നുവരവ് ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post