ഡല്‍ഹി: പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയുടെ പിനാക റോക്കറ്റ്. മിന്നലാക്രമണം പോലുള്ള പരിമിത യുദ്ധങ്ങള്‍ക്ക് ഇന്ത്യ തുനിഞ്ഞാല്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹീദ് ഖക്കന് അബ്ബാസി നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങളെ പിനാക റോക്കറ്റിലൂടെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗൈഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. പാക്കിസ്ഥാനെതിരെയുള്ള ശക്തമായ പ്രതിരോധമാണിത്.
ചൈനീസ് സഹായത്തോടെയാണ് പാക്കിസ്ഥാന് ഹ്രസ്വദൂര ആണവപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പിനാക ഗൈഡഡ് മിസൈലുകള്‍ വികസിപ്പിക്കുമെന്ന് പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. 70-80 കിലോമീറ്റര്‍ റേഞ്ചില്‍ ശത്രുവിന്റെ ടാങ്കുകളെയും ലക്ഷ്യങ്ങളെയും ഭേദിക്കാവുന്ന പിനാക റോക്കറ്റ് വികസിപ്പിച്ചത് ഡിആര്‍ഡിഒയാണ്.
Discussion about this post