ബംഗളൂരു : നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ബംഗളൂരുവിൽ വച്ച് നടി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചശേഷം ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെലുഗു, കന്നഡ ഭാഷകളിൽ സിനിമ, ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു പവിത്ര ജയറാം.
നടിയോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയിച്ചുകൊണ്ടിരുന്ന ടെലിവിഷൻ സീരിയലിന്റെ ചിത്രീകരണത്തിനായി ബംഗളൂരുവിൽ എത്തിയിരുന്നതായിരുന്നു പവിത്ര. കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ പവിത്രയെ ഉടൻതന്നെ മഹബൂബ് നഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തെലുഗു ടെലിവിഷൻ രംഗത്തെ ഏറെ ശ്രദ്ധേയമായ ത്രിനയനി എന്ന സീരിയലിലൂടെ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ താരമാണ് പവിത്ര ജയറാം. കർണാടകയിലെ മാണ്ഡ്യ സ്വദേശിനെയാണ് പവിത്ര. ആദ്യം കന്നഡയിലും പിന്നീട് തെലുഗിലും വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ പവിത്രക്ക് കഴിഞ്ഞിരുന്നു.
Discussion about this post