കൊൽക്കത്ത : ഒരു ഇടവേളയ്ക്കുശേഷം പശ്ചിമബംഗാളിലെ സംഘർഷബാധിത പ്രദേശമായ സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷവും ഏറ്റുമുട്ടലും. ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് സർക്കാർ തങ്ങൾക്കെതിരെ കള്ള കേസുകൾ ചുമത്തുകയാണെന്ന് ആരോപിച്ച് സ്ഥലത്തെ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബസിർഹട്ടിലെ ബിജെപി സ്ഥാനാർത്ഥി രേഖ പത്രയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. ഇതിനിടെ തൃണമൂൽ പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ സുകുമാർ മഹാതോയുടെ അടുത്ത അനുയായിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയും സന്ദേശ്ഖാലി സമരനായികയുമായ രേഖ പത്രയാണ് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന് തൃണമൂൽ എംഎൽഎ സുകുമാർ മഹാതോ ആരോപണമുന്നയിച്ചു.
Discussion about this post